തൃശ്ശൂർ വലപ്പാട് ബീച്ചിന് സമീപം കുടുംബത്തിലെ ദാരുണമായ കൊലപാതകത്തിൽ ഭാര്യയും നാലര വയസ്സുകാരനായ മകനും കൊല്ലപ്പെട്ടു. തെക്കിനിയേടത്ത് വിജേഷ് ആണ് തന്റെ ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്. കൊലപാതക കൃത്യത്തിന് ശേഷം ജീവനൊടുക്കാൻ ശ്രമിച്ച പ്രതി വിജേഷ് ഗുരുതര പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: രാത്രിയിൽ വിസ്മയയുടെ നിലവിളി ശബ്ദം കേട്ട് സഹോദരൻ ഓടിയെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഈ സമയത്ത് കഴുത്തറത്ത നിലയിലാണ് വിസ്മയയെ കണ്ടെത്തിയത്.
തുടർന്ന് പരിഭ്രാന്തനായ പ്രതി മകനെയും എടുത്തു മറ്റ് ഒരു മുറിയിൽ കയറി വാതിലടച്ച ശേഷം കുട്ടിയെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

