രാജ്യത്തെ സാമൂഹികസുരക്ഷാ പെൻഷൻ പദ്ധതികളുടെ പേരുകൾ പുനർനാമകരണം ചെയ്യാൻ കേന്ദ്ര മന്ത്രിസഭയുടെ ഔദ്യോഗിക തീരുമാനം. ഇതിന്റെ ഭാഗമായി നിലവിലുള്ള നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിലെ (എൻഎസ്എപി) 5 പ്രധാന പദ്ധതികളാണ് പ്രധാനമന്ത്രിയുടെ നാമധേയത്തിലേക്ക് മാറ്റുന്നത്.
ഇത് സംബന്ധിച്ച പരിഷ്കരിച്ച വിശദമായ മാർഗരേഖ അടുത്ത 3 മാസത്തിനുള്ളിൽ പുറത്തിറങ്ങും. 1995ൽ നിലവിൽ വന്ന ഈ പദ്ധതിയിലൂടെ രാജ്യത്തെ വയോധികർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് പ്രധാനമായും സാമ്പത്തിക സഹായം നൽകിവരുന്നത്.
പദ്ധതികളുടെ പുതിയ നാമകരണങ്ങൾ ഇങ്ങനെ:
* നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം ഇനി മുതൽ ‘പ്രധാനമന്ത്രി സാമാജിക് സഹായതാ യോജന’ എന്നറിയപ്പെടും.
* ഇന്ദിരാഗാന്ധി നാഷനൽ ഓൾഡ് ഏജ് പെൻഷൻ സ്കീം മാറ്റി ‘പ്രധാനമന്ത്രി വൃദ്ധാവസ്ഥാ പെൻഷൻ യോജന’ എന്നാക്കി.
* ഇന്ദിരാഗാന്ധി നാഷനൽ വിഡോ (വിധവ) പെൻഷൻ സ്കീം ഇനി ‘പ്രധാനമന്ത്രി വിധവ പെൻഷൻ യോജന’ എന്നാണ് അറിയപ്പെടുക.
* ഇന്ദിരാഗാന്ധി നാഷനൽ ഡിസബിലിറ്റി പെൻഷൻ സ്കീമിന്റെ പുതിയ പേര് ‘പ്രധാനമന്ത്രി ദിവ്യാംഗ്ജൻ പെൻഷൻ യോജന’ എന്നാക്കിയിട്ടുണ്ട്.
* നാഷനൽ ഫാമിലി ബെനഫിറ്റ് സ്കീം മാറ്റി ‘പ്രധാനമന്ത്രി പരിവാർ ലാഭ് യോജന’ എന്നും പുനർനാമകരണം ചെയ്തു. ഭിന്നശേഷി പെൻഷനിൽ വലിയ വർധനവ്
പുനർനാമകരണത്തിനൊപ്പം ഭിന്നശേഷി പെൻഷനായ പ്രധാനമന്ത്രി ദിവ്യാംഗ്ജൻ പെൻഷൻ യോജനയിൽ നിർണായക വർധനവും വരുത്തിയിട്ടുണ്ട്.
79 വയസ്സുവരെയുള്ളവരുടെ പ്രതിമാസ പെൻഷൻ തുകയായിരുന്ന 300 രൂപ ഇനിമുതൽ 375 രൂപയായി വർധിപ്പിച്ചു. അതുപോലെ 80 വയസ്സിനു മുകളിലുള്ളവർക്ക് ലഭിച്ചിരുന്ന 500 രൂപ ഇനി മുതൽ 625 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
മുൻകാലങ്ങളിൽ 18 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമായിരുന്നു ഭിന്നശേഷി പെൻഷന് അർഹതയുണ്ടായിരുന്നതെങ്കിൽ, പുതിയ മാറ്റപ്രകാരം ഈ ആനുകൂല്യം ഇനി മുതൽ ജന്മനാ ലഭ്യമാകും. കൂടാതെ, ഇതുവരെ 80 ശതമാനം ഭിന്നശേഷിയുള്ളവർക്ക് (ബെഞ്ച്മാർക്) മാത്രമായിരുന്നു പെൻഷൻ ആനുകൂല്യം ലഭിച്ചിരുന്നത്.
ഈ പരിധി 40 ശതമാനമായി കുറച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങൾ നടപ്പിലാകുന്നതോടെ രാജ്യത്ത് കൂടുതൽ ആളുകൾക്ക് പെൻഷന് അർഹത ലഭിക്കും.
ഈ മാറ്റങ്ങളിലൂടെ ആകെ 3.20 കോടി ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതേസമയം, വയോധികർക്കും വിധവകൾക്കുമുള്ള മറ്റ് പെൻഷൻ ആനുകൂല്യങ്ങളിൽ നിലവിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

