പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ അംഗത്വം ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി വിചാരണക്കോടതി തള്ളി.
പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ വാസസ്ഥലം സംബന്ധിച്ച് നൽകിയ വിവരങ്ങൾ ശരിയല്ലെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. സിപിഐ നേതാവായിരുന്ന മുരുകേഷ് നൽകിയ ഹർജിയാണ് വിചാരണ പോലും നടത്താതെ കോടതി തള്ളിക്കളഞ്ഞത്.
കേസിൽ വാദം കേട്ട അഡീഷണല് ജില്ലാ കോടതി-നാല് ജഡ്ജി ഡോണി തോമസ് വര്ഗീസ് ആണ് വിധി പ്രസ്താവിച്ചത്.
ശ്രീനാദേവിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള് ഒരു തെരഞ്ഞെടുപ്പ് ഹര്ജിയിലൂടെ ചോദ്യം ചെയ്യാവുന്നതല്ല എന്ന മുതിര്ന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

