ദില്ലിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധ സമരത്തിനിടയിൽ മർദനമേറ്റ് പരിക്കേറ്റ വിദ്യാർത്ഥികളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കൊപ്പം അദ്ദേഹം മാധ്യമങ്ങളെ കാണുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
തങ്ങൾക്ക് വെടിയുണ്ടകളെ പേടിയില്ലെന്നാണ് പരിക്കേറ്റ വിദ്യാർത്ഥികൾ ഇതിന് മറുപടിയായി പ്രതികരിച്ചത്. ദില്ലി പൊലീസിന്റെ ഭാഗത്തുനിന്നും കടുത്ത ക്രൂരതയാണ് ഉണ്ടായതെന്നും തങ്ങളെ മൃഗീയമായി മർദിച്ചുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
സംഭവസമയത്ത് ഋതു എന്ന പെൺകുട്ടിയാണ് രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നത്. പ്രതിഷേധത്തിനിടെ മർദനമേറ്റ ആതിര എന്ന വിദ്യാർത്ഥിനിയുടെ ഒരു ചെവിയുടെ കേൾവിശക്തി പൂർണ്ണമായും നഷ്ടപ്പെട്ടതായി രാഹുൽ ഗാന്ധി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പെൺകുട്ടിയെന്ന പരിഗണന പോലും നൽകാൻ പൊലീസ് തയ്യാറായില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ആതിര തുറന്നടിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നും ശരീരഭാഗങ്ങളിൽ പോലും ക്രൂരമായ മർദനമാണ് ഏറ്റുവാങ്ങേണ്ടിവന്നതെന്നും തങ്ങളുടെ ഫോണുകൾ ഇതുവരെ തിരികെ നൽകാൻ അധികാരികൾ തയ്യാറായിട്ടില്ലെന്നും മലയാളി വിദ്യാർത്ഥിയായ അർജുൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

