കോഴിക്കോട് ∙ ഇസ്ക്ര കാട്ടുകുളങ്ങരയുടെ ആറ് മാസം നീണ്ടുനിൽക്കുന്ന 45–ാം വാർഷികാഘോഷം കോഴിക്കോട് കോർപറേഷൻ ഡപ്യൂട്ടി മേയർ ജയശ്രീ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ സുജാതാ കൂടത്തിങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ കവിതാ അരുൺ, വിനീത, ജിജീഷ്, റിനീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ ഇസ്ക്ര സെക്രട്ടറി പി.പ്രഭാകരൻ സ്വാഗതവും, സ്വാഗത സംഘം വൈസ് പ്രസിഡന്റ് എം.ടി.
മുഹമ്മദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

