കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ വിദ്യാർഥിനി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു. വാതിൽപ്പടിയിൽ നിൽക്കുകയായിരുന്ന കുട്ടി, ബസ് പെട്ടെന്ന് മുന്നോട്ടെടുത്തതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. ബുധനാഴ്ച രാവിലെ എട്ടരയോടെ തലശ്ശേരി സഹകരണ ആശുപത്രിക്ക് മുൻപിൽ വെച്ചായിരുന്നു ഈ അപകടം സംഭവിച്ചത്.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിലാണ് പെൺകുട്ടി കയറാൻ ശ്രമിച്ചത്. കുട്ടി കയറിയ ഉടൻ തന്നെ ജീവനക്കാർ വാതിൽ അടയ്ക്കാതെ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് യാത്രാക്കാരുടെ പ്രതികരണം ഇങ്ങനെയാണ്: കുട്ടിയോട് ബസിൽ കയറേണ്ട എന്ന് ജീവനക്കാർ പറഞ്ഞിരുന്നുവെന്നും, റോഡിൽ വീണ കുട്ടിയുടെ അടുത്തുചെന്ന് ജീവനക്കാർ കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു എന്നുമാണ് യാത്രക്കാർ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

