നെടുമ്പാശ്ശേരി അപകട സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ കർശന നിർദേശം നൽകിയിരുന്നതായി എക്സൈസ് മന്ത്രി എം.
ലിജു വ്യക്തമാക്കി. ഈ അപകടവിഷയത്തിൽ താൻ ഇടപെട്ടു എന്ന തരത്തിൽ ഡിവൈഎഫ്ഐ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പൂർണമായും വാസ്തവിരുദ്ധമാണ്.
ഇത്തരം വ്യാജപ്രചാരണങ്ങൾ സംഘടന ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നവരെ പിന്തിരിപ്പിക്കാൻ സംസ്ഥാന ഡിവൈഎഫ്ഐ നേതൃത്വവും സിപിഐഎം നേതൃത്വവും അടിയന്തരമായി തയാറാകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ഒരു പ്രതിക്കുവേണ്ടിയും താൻ യാതൊരുവിധ ഇടപെടലുകളും നടത്തിയിട്ടില്ല. മദ്യലഹരിയിൽ മൂന്ന് പേരുടെ ജീവഹാനിക്കിടയാക്കിയ പ്രതിക്ക് പരമാവധി നിയമപരമായ ശിക്ഷ ലഭിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ഈ സംഭവത്തിലെ പ്രതിയെക്കുറിച്ച് യാതൊരു മുൻപരിചയമോ വിവരമോ ഇല്ലെന്നും മോട്ടോർ സംബന്ധമായ വിഷയങ്ങളിൽ പ്രതികരിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

