സംസ്ഥാനത്തെ ജൂനിയര് കൗമാര താരങ്ങളുടെ കായിക ഭാവിയെച്ചൊല്ലി കടുത്ത ആശങ്ക. സംസ്ഥാന സ്കൂള് കായിക മേളയിലെ അത്ലറ്റിക്സ് മത്സരങ്ങളും ജൂനിയര് നാഷണല് മീറ്റും ഒരേ തീയതികളില് വന്നതാണ് കായിക താരങ്ങളെയും മാതാപിതാക്കളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഒരേ സമയം രണ്ട് പ്രധാന മത്സരങ്ങളില് പങ്കെടുക്കേണ്ടി വരുന്ന അനിശ്ചിതത്വം ഒഴിവാക്കാന് അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല് വേണമെന്നാണ് ഉയരുന്ന ആവശ്യം. ഇക്കാര്യത്തില് കായിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നേരിട്ട് ഇടപെട്ട് മത്സരങ്ങളുടെ തീയതി ഒരു ദിവസം നീട്ടിനല്കണമെന്ന് താരങ്ങളും രക്ഷിതാക്കളും ശക്തമായി ആവശ്യപ്പെടുന്നുണ്ട്.
ചെന്നൈയിലെ ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് വെച്ചാണ് 41-ാമത് ജൂനിയര് നാഷണല് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 23 മുതല് 27 വരെയാണ് നാഷണല് മീറ്റ് നിശ്ചയിച്ചിട്ടുള്ളത്.
രണ്ട് പ്രധാന വേദികളിലെ മത്സരങ്ങള് ഒരേ സമയത്ത് വരുന്നത് കുട്ടികളുടെ ദേശീയ, സംസ്ഥാന തലങ്ങളിലെ പ്രകടനങ്ങളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

