വയനാട് ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ബാണാസുര സാഗർ റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപിച്ചു. പദ്ധതിയുടെ ഭാഗമായി ആകെ പത്ത് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് റിസർവോയറിൽ നിക്ഷേപിച്ചത്.
പടിയറത്തറയിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊതു ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിച്ച് മത്സ്യബന്ധനം ഉപജീവന മാർഗമാക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ജിനി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി.ഹംസ, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അസ്മ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി.സുനീർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കിരൺ ജോസ് എന്നിവർ പ്രസംഗിച്ചു. കൂടാതെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻമാർ, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, വാർഡ് അംഗം തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

