ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ കോഴിക്കോട് സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒക്ടോബർ 15, 16 തീയതികളിൽ വൈകിട്ട് നാലു മണി മുതൽ ഏഴു മണി വരെയാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുകയെന്ന് കോഴിക്കോട് സിറ്റി പൊലീസ് ഔദ്യോഗികമായി അറിയിച്ചു.
പ്രധാനമായും തൊണ്ടയാട്, അരയിടത്തുപാലം, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, ഫ്രാൻസിസ് റോഡ് ജംക്ഷൻ, ചാലപ്പുറം, മാങ്കാവ് എന്നീ ഭാഗങ്ങളിലാണ് യാത്രാ തടസ്സങ്ങളോ നിയന്ത്രണങ്ങളോ ഉണ്ടാകുക. ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ അത്യാവശ്യ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർ ഗതാഗത നിയന്ത്രണങ്ങൾ മുൻകൂട്ടി കണ്ട് തങ്ങളുടെ യാത്രാസൗകര്യങ്ങൾ ക്രമീകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

