കേരളത്തിലും രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. സൗദി അറേബ്യയ്ക്കെതിരായ ഹൂതികളുടെ ആക്രമണങ്ങളും ഹോർമുസിൽ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും മൂലം എണ്ണവില കത്തിക്കയറുന്നതും യുഎസിൽ അടക്കം പണപ്പെരുപ്പപ്പേടി കനക്കുന്നതും സ്വർണവിലയെ താഴേക്ക് നയിക്കുകയാണ്.
ഇന്ത്യയിൽ വില കുറയാൻ സഹായിച്ചു. എന്നാൽ, വലിയ കൂപ്പുകുത്തലിൽ നിന്ന് സ്വർണത്തെ ‘രക്ഷിച്ചു’ നിർത്തുകയാണ് ചൈന.
രാജ്യാന്തരവില മെല്ലെ കരകയറ്റവും തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് രാവിലെ സ്വർണവില ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,685 രൂപ ആയി.
280 രൂപ കുറഞ്ഞ് 1,09,480 രൂപ ആണ് ഒരു പവൻ സ്വർണത്തിന്റെ വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,240 രൂപയിലെത്തി.
വെള്ളിയുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്; ഗ്രാമിന് 5 രൂപ കുറഞ്ഞ് 235 രൂപയാണ് നിലവിലെ നിരക്ക്. കേരളത്തിൽ ഇന്ന് രാവിലെ വില നിശ്ചയിക്കുമ്പോൾ രാജ്യാന്തരവില ഔൺസിന് 4180 ഡോളറായിരുന്നു.
എന്നാൽ നിലവിൽ വില 4190 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. ഈ പോസിറ്റീവ് ട്രെൻഡ് തുടരുകയും വില 4200 ഡോളർ മറികടക്കുകയും ചെയ്താൽ ഇന്നുതന്നെയോ നാളെ രാവിലെയോ കേരളത്തിലും വില വർദ്ധിക്കാൻ സാധ്യതയുണ്ട്.
യുഎസിന്റെ നിർണായക പണപ്പെരുപ്പക്കണക്ക് നാളെ പുറത്തുവരാനിരിക്കെ, യുഎസ് ഡോളർ സൂചികയും യുഎസ് സർക്കാരിന്റെ ബോണ്ട് യീൽഡും താഴ്ന്നത് സ്വർണത്തിന് തിരിച്ചുകയറാൻ വഴിയൊരുക്കിയിട്ടുണ്ട്. എങ്കിലും ഇത് താൽക്കാലിക പ്രതിഭാസമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
പണപ്പെരുപ്പം കൂടിയാൽ ഡോളറും ബോണ്ട് യീൽഡും വീണ്ടും ഉയർന്നേക്കാം, ഇത് സ്വർണവില വീണ്ടും താഴാൻ കാരണമാകും. ഇന്ത്യൻ രൂപ ഇനിയും ഡോളറിനെതിരെ കരുത്താർജ്ജിക്കുന്ന കാഴ്ചയാണ് വിപണിയിൽ കാണുന്നത്.
ഡോളർ താഴുകയും രൂപ ഉയരുകയും ചെയ്യുമ്പോൾ ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുമ്പോഴുള്ള സാമ്പത്തിക ബാധ്യത ഗണ്യമായി കുറയും. ഇത് രാജ്യത്ത് സ്വർണവില പിടിച്ചുനിർത്താൻ സഹായിക്കുന്നുണ്ട്.
ഡോളറിനെതിരെ 62 പൈസ മുന്നേറി 95.16 ലാണ് രൂപ ഇന്ന് വ്യാപാരം ആരംഭിച്ചത്. റിസർവ് ബാങ്കിന്റെ ഇടപെടലുകളാണ് രൂപയ്ക്ക് വിപണിയിൽ കരുത്താകുന്നത്.
അതേസമയം, രാജ്യാന്തര സ്വർണവില വൻതോതിൽ ഇടിയുന്നതിന് ശക്തമായ തടയിടുകയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ. സെപ്റ്റംബറിൽ മാത്രം ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന 7.40 ലക്ഷം ഔൺസ് സ്വർണമാണ് തങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് വാങ്ങിച്ചേർത്തത്.
ഇതിനുപുറമെ ചൈനീസ് കുടുംബങ്ങളും സ്വർണം വാങ്ങുന്നത് വർദ്ധിപ്പിച്ചിട്ടുണ്ട്. 2026ന്റെ ആദ്യ 8 മാസക്കാലത്ത് 1000 ടണ്ണിലേറെ സ്വർണമാണ് ചൈനീസ് പൗരന്മാർ സ്വന്തമാക്കിയത്.
തുടർച്ചയായ 23-ാം മാസമാണ് ചൈനീസ് കേന്ദ്രബാങ്ക് സ്വർണം ശേഖരിക്കുന്നത്. ചൈനയിൽ നിന്നുള്ള ഈ വലിയ തോതിലുള്ള ഡിമാൻഡ് സ്വർണവിലയുടെ കൂടുതൽ ഇടിവിന് വലിയ തടസ്സമായി മാറുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

