തെലുങ്ക് സൂപ്പർതാരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചലച്ചിത്രം ‘ദ പാരഡൈസ്’ ബോക്സ് ഓഫീസിൽ ചരിത്രനേട്ടത്തിലേക്ക്. റിലീസ് ചെയ്ത് പത്തൊൻപത് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 199 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.
സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും തിയേറ്ററുകളിൽ മികച്ച കളക്ഷൻ നിലനിർത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാൻന്റെ വേഫെറർ ഫിലിംസ് ആണ്.
ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ദസറ’യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വമ്പൻ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകിയൊരുക്കിയ ഈ ചിത്രം ഒരു അമ്മ – മകൻ ബന്ധത്തിൻ്റെ വൈകാരിക കഥ കൂടിയാണ് പറയുന്നതെന്ന് നാനി വെളിപ്പെടുത്തിയിരുന്നു.
‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ഒന്നിക്കുന്ന ചിത്രത്തിലെ “ആയാ ഷേർ”, “യേഷാ നഗുല” എന്നീ ഗാനങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ട് ആയി ഒരുക്കിയ ചിത്രത്തിൽ, താരം അവതരിപ്പിക്കുന്ന ജദാൽ എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം രാഘവ് ജൂയൽ ചിത്രത്തിൽ വിക്രം മാലിക് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നാനിക്കും രാഘവ് ജൂയലിനും പുറമെ കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തിയത്. രചനയും സംവിധാനവും: ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്: സുധാകർ ചെറുകുറി, ബാനർ: എസ്എൽവി സിനിമാസ്, ഛായാഗ്രഹണം: സി എച്ച് സായ്, സംഗീതം: അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, ഓഡിയോ: സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

