കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
കല്ലാച്ചിയിലെ എം.ഇ.ടി കോളേജ് വിദ്യാര്‍ത്ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ ബൈക്കുകളിലെത്തിയ സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച കോളേജില്‍ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വാരാന്ത്യ അവധിക്ക് ശേഷം തിങ്കളാഴ്ച കോളേജ് തുറന്നതോടെയാണ് സംഘര്‍ഷം വീണ്ടും ശക്തമായത്.
ക്യാംപസിനുള്ളില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ പിന്നീട് തുണേരി പട്ടാണി ഭാഗത്തേക്കും നാദാപുരം താലൂക്ക് ആശുപത്രി പരിസരത്തേക്കും വ്യാപിക്കുകയായിരുന്നു. സംഘര്‍ഷ വിവരം അറിഞ്ഞെത്തിയ നാദാപുരം പോലീസ് ജനക്കൂട്ടത്തെയും വിദ്യാര്‍ത്ഥികളെയും പിരിച്ചുവിടാന്‍ ലാത്തിവീശി.
പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മടങ്ങിയതായാണ് വിവരം. സംഭവത്തില്‍ ഇതുവരെ ഔദ്യോഗികമായി ആരും പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

