അടൂർ ∙ എംസി റോഡിലേക്കു മഴയിൽ ചെളിമണ്ണ് ഒഴുകി എത്തുന്നതു തടയാൻ നടപടിയില്ലാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. മിത്രപുരം ജംക്ഷനിലാണ് എംസി റോഡ് മഴയിൽ ചെളിക്കുളമായി മാറുന്നത്.
അമലഗിരി എസ്റ്റേറ്റ് റോഡിൽ നിന്നാണു ചെളിമണ്ണ് മഴയിൽ ഒഴുകി എംസി റോഡിൽ എത്തുന്നത്. ഇത് എംസി റോഡിൽ കെട്ടിക്കിടന്നു ചെളിക്കുളമായി മാറുകയാണ്.
കഴിഞ്ഞ ആഴ്ചയിലും മഴയിൽ ഇവിടെ ചെളികെട്ടിക്കിടന്നിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയിലും കൂടുതൽ ചെളി ഒഴുകിയെത്തി.
എന്നിട്ടും ചെളിമണ്ണ് പ്രധാന റോഡിലേക്ക് എത്തുന്നതു തടയാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ചെളികെട്ടിക്കിടക്കുന്നത് ഇരുചക്രവാഹനയാത്രികർക്കാണ് ഏറ്റവും കൂടുതൽ ഭീഷണി.
ചെളിനിറഞ്ഞു കിടക്കുന്ന ഭാഗത്തു കൂടി പോകുമ്പോൾ ബൈക്കും സ്കൂട്ടറുമൊക്കെ തെന്നി മറിയുകയാണ്. ഈ ഭാഗത്തു കൂടി മറ്റു വാഹനങ്ങളും വേഗത്തിൽ പോകുമ്പോഴും നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാകുന്നുണ്ട്.
ഈ സാഹചര്യത്തിൽ ചെളി എംസി റോഡിൽ നിന്നു നീക്കം ചെയ്തു. ചെളിമണ്ണ് എത്തുന്നതു തടയാനുള്ള നടപടി സ്വീകരിക്കുകയും ചെയ്ത് റോഡ് സുരക്ഷിതമാക്കണമെന്നാണ് ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

