പ്രശസ്ത താരം സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം നിർവഹിച്ച പുതിയ ചിത്രം ‘മണ്ടാടി’ സെപ്റ്റംബർ 10ന് തിയറ്ററുകളിലെത്തി. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരം മഹിമ നമ്പ്യാർ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്.
കടലോര പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ആക്ഷൻ ഡ്രാമയാണ് ഈ ചിത്രം. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങിയത്.
ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്.
ആഗോളതലത്തിൽ 150 കോടി രൂപയാണ് ചിത്രം വാരിയത്. നിലവിൽ ഈ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തുവരുകയാണ്.
ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്നാട് വിതരണാവകാശം റെഡ് ജയന്റ് മൂവീസ് സ്വന്തമാക്കിയപ്പോൾ, കേരളത്തിലെ വിതരണം നിർവഹിച്ചത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്.
ഐ മാക്സ് ഫോർമാറ്റിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ‘സെൽഫി’ക്ക് ശേഷം മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ചിത്രമാണിത്.
തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയിരിക്കുന്നത്. സൂരിയെ കൂടാതെ പ്രശസ്ത നടൻ സത്യരാജും ചിത്രത്തിൽ പ്രധാനപ്പെട്ട
ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം തുടങ്ങിയവരും നിർണ്ണായക വേഷങ്ങളിൽ അണിനിരക്കുന്നു.
ദേശീയ പുരസ്കാര ജേതാവ് ജി വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലായാണ് റിലീസ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

