കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര എഴുകോൺ കാരുവേലിൽ ആദിത്യ ഭവനിൽ ഉദയന്റെയും രാജിയുടെയും മകൻ യു.ആർ.ആദിത്യൻ (25) ആണ് മരണപ്പെട്ടത്.
മുതുപിലാക്കാട് ബന്ധുവീട്ടിൽ എത്തിയതായിരുന്നു ആദിത്യൻ. ഉച്ചയ്ക്കു ശേഷം യുവാവിനെ കാണാതാവുകയായിരുന്നു.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് വൈകിട്ടോടെ ചേലൂർ പുഞ്ചയിലെ കൈതക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു ആദിത്യൻ. അക്ഷരയാണ് സഹോദരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

