പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിൽ പത്തൊൻപതുകാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവ് സ്വദേശികളായ രമേഷ് – മല്ലിക ദമ്പതികളുടെ മകൻ അഖിലിനെയാണ് ദാരുണമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അഖിലിന്റെ മുത്തശ്ശിയുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നിരിക്കുന്നത്. ഈ സമയത്ത് വീട്ടിൽ മറ്റു താമസക്കാർ ആരും ഉണ്ടായിരുന്നില്ല.
രാവിലെ വീട്ടുകാർ അഖിലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചിരുന്നില്ല. തുടർന്ന് സംശയം തോന്നി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
അപകടവിവരമറിഞ്ഞ് ഉടൻ തന്നെ പൊലീസ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സംഭവത്തിൽ പൊലീസ് മേലന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

