കൊച്ചി: സിഎംആർഎൽ-എക്സാലോജിക് വിവാദ ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഒരുങ്ങി അധികൃതർ. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹൈക്കോടതിയെ സമീപിക്കും.
പിണറായി വിജയനും പി എ മുഹമ്മദ് റിയാസുമാകും അപ്പീൽ സമർപ്പിക്കുക. സുപ്രീംകോടതിയിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ തന്നെ അപ്പീൽ നൽകാമെന്നുമാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം.
ലളിതക്കുമാരി കേസ് വിധി മുൻനിർത്തി മുന്നോട്ട് പോകണമെന്നാണ് ഹർജിയിൽ പ്രധാനമായും ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാരിസ്, ഷൈജൽ, വീണ അടക്കം നാല് റിട്ട് അപ്പീലുകൾ കൂടി കോടതിയിൽ ഫയൽ ചെയ്യാൻ നീക്കങ്ങൾ നടക്കുന്നുണ്ട്.
എഫ്ഐആർ എടുത്തു കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് പൂർണ്ണമായും റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. കേസിൽ നേരിട്ട് കക്ഷിയല്ലാത്തതിനാൽ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

