കൂത്തുപറമ്പ് ∙ നാട്ടുകാർക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായ രണ്ടാം ക്ലാസ് വിദ്യാർഥിനി പൊതുകുളത്തിൽ വീണ് ദാരുണാന്ത്യം. പാനുണ്ട
യുപി സ്കൂൾ വിദ്യാർഥിനിയായ എൻ.മിർസ (7) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണ് ഈ ദുരന്തം സംഭവിച്ചത്.
ക്ലീൻ ഗ്രീൻ പാനുണ്ട കൂട്ടായ്മ സംഘടിപ്പിക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു മിർസ.
എല്ലാ ഞായറാഴ്ചകളിലുമുള്ള ശുചീകരണ യജ്ഞങ്ങളിൽ മുടങ്ങാതെ പങ്കെടുക്കാറുള്ള കുട്ടി, ഇന്നലെ രാവിലെ ആറരയ്ക്കാണ് വീടിനു സമീപത്തെ ശുചീകരണത്തിനായി ഇറങ്ങിയത്. ഇതിനിടയിലാണ് അപകടമുണ്ടായത്.
കുളത്തിൽ കുട്ടി വെള്ളത്തിൽ കമഴ്ന്നു കിടക്കുന്നത് മറ്റൊരു കുട്ടിയാണ് ആദ്യം കണ്ടത്. ഉടൻ തന്നെ കൂത്തുപറമ്പ് ഗവ.
താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന കുളത്തിന്റെ പടവിൽ മിർസയുടെ ഹെയർ ബാൻഡ് കണ്ടെത്തിയിട്ടുണ്ട്.
ഇരിട്ടിയിലെ ടെയ്ലറിങ് ഷോപ്പ് ജീവനക്കാരനായ എരുവട്ടി പാനുണ്ട സോഷ്യൽ എജ്യുക്കേഷൻ ലൈബ്രറിക്കു സമീപത്തെ നെല്ലിക്ക രഞ്ജിത്തിന്റെയും മഫീദയുടെയും മകളാണ് മിർസ.
അഷിദ് ആണ് സഹോദരൻ. സംസ്കാരം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

