കൊച്ചി വിഐപി റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരണപ്പെട്ട സംഭവത്തിൽ നിർണായക പുരോഗതി.
വാഹനമോടിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ നിനവ് എന്നയാളെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടക്കുന്ന സമയത്ത് ഇയാളും വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു.
മദ്യലഹരിയിൽ വാഹനം ഓടിക്കാൻ പ്രതിക്ക് പ്രേരിപ്പിച്ച കുറ്റത്തിനാണ് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പുലർച്ചെയോടെയായിരുന്നു നാടിനെ ഞെട്ടിച്ച അപകടം അത്താണി സിഗ്നലിനു സമീപം അരങ്ങേറിയത്.
അതിവേഗത്തിലെത്തിയ കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ സ്കൂട്ടർ യാത്രികരായ മൂന്ന് യുവതീയുവാക്കൾ ജീവൻ വെടിഞ്ഞു.
വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളൻകുഴി പ്രദീപ് കുമാറിന്റെ മകൾ ഗോപിക (21) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വിമാനത്താവള ഭാഗത്തുനിന്നും അമിതവേഗതയിൽ പാഞ്ഞെത്തിയ ആഡംബര കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നൂറുമീറ്ററോളമാണ് സ്കൂട്ടർ റോഡിലൂടെ കാർ നിരത്തിക്കൊണ്ടുപോയത്.
തൃക്കാക്കരയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽ മരണപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

