കോഴിക്കോട് ജില്ലയിൽ അതിമാരക മയക്കുമരുന്നുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ പിടികൂടിയത്.
സംഭവത്തിൽ ടി.ടി.ഷെഫിൽ (27), മുഹമ്മദ് നിഷാദ് (33) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് അരക്കിണർ സ്വദേശി അമേരിക്കൻ കോളനി ഷെഫിൽ ഹൗസിൽ ടി.ടി.ഷെഫിൽ, ബേപ്പൂർ നടുവട്ടം സ്വദേശി നാലകത്ത് വീട്ടിൽ മുഹമ്മദ് നിഷാദ് എന്നിവരാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച രാത്രി മാറാട് പൊലീസ് പട്രോളിങ് നടത്തി വരവേയാണ് സംഭവം. മാറാട് തമ്പുരാൻപടി കട്ട് റോഡിൽ കാറിൽ ഒഴിഞ്ഞ പറമ്പിൽ ഇരിക്കുകയായിരുന്ന പ്രതികൾ പൊലീസിനെ കണ്ട് പരിഭ്രമിച്ച് കാർ എടുത്ത് പോവാൻ ശ്രമിക്കുകയായിരുന്നു.
ഈ സമയം പൊലീസ് സംഘം വാഹനം തടഞ്ഞു വച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിൽ നിന്നും വിൽപനയ്ക്കായി കൊണ്ടുവന്ന 8.8 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
മാറാട് എസ്ഐ രതീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ബബിത്, അജയ് കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർനടപടികളുടെ ഭാഗമായി പ്രതികളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

