അരയന്നത്തിന്റെ രൂപസാദൃശ്യമുള്ള പപ്പായ കണ്ട് കൗതുകത്തിലായിരിക്കുകയാണ് മാരാരിക്കുളം ചെത്തി നിവാസികൾ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 20–ാം വാർഡിൽ ചെത്തി കോയിൽപറമ്പിൽ നെൽസൺ എന്നയാളുടെ വീട്ടിലെ പപ്പായ മരത്തിലാണ് വിചിത്ര രൂപത്തിലുള്ള ഈ പപ്പായ വിളഞ്ഞത്.
മരത്തിന്റെ ഇലകൾക്കിടയിൽ ഒളിഞ്ഞുകിടന്നിരുന്നതിനാൽ തുടക്കത്തിൽ ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ, പാതി പഴുത്ത നിലയിൽ കണ്ട
പപ്പായ പറിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇതിന്റെ പ്രത്യേക ആകൃതി പുറത്തറിയുന്നത്. ഏകദേശം ഒരു കിലോയിലധികം ഭാരമുള്ളതാണ് നാടൻ ഇനത്തിൽപ്പെട്ട
ഈ പപ്പായ. അസാധാരണമായ രൂപത്തിലുള്ള ഈ കായ് കാണാൻ ചുറ്റുമുള്ള നിരവധി ആളുകളാണ് ഇപ്പോൾ നെൽസന്റെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

