ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യാസഖ്യം. ഇതിന്റെ ഭാഗമായി നാളെ ഉച്ചതിരിഞ്ഞ് ഇന്ത്യാസഖ്യം നേതാക്കൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തും.
രാജ്യത്ത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് രൂപീകരിച്ച സംഘർഷഭരിതമായ സാഹചര്യം ചീഫ് ജസ്റ്റിസിനെ നേരിട്ട് ധരിപ്പിക്കുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. അതിനിടെ, തലസ്ഥാനത്ത് പ്രതിഷേധക്കാരെ തടയാൻ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും നിർണായക ഇടപെടലുണ്ടായി.
പൊതുജനങ്ങളുടെ സഞ്ചാരസ് സ്വാതന്ത്ര്യം ഹനിക്കുന്ന ഒരുവിധ നടപടികളും ഉണ്ടാകരുതെന്ന് കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. കൂടാതെ, ഇന്റർനെറ്റ് സേവനങ്ങൾക്കും മെട്രോ സർവീസുകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

