എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയോടെയാണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇയാസ്, ഗോപിക, ദേവിക എന്നിവരാണ് അപകടത്തിൽ മരണമടഞ്ഞത്. അപകടത്തിന് കാരണമായ മിനികൂപ്പർ കാർ അമിത വേഗതയിലായിരുന്നു എന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവസ്ഥലത്ത് വെച്ച് കാർ ഓടിച്ചിരുന്ന സുഹൈൽ എന്നയാളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാജഗിരി കോളേജിലെ ബികോം വിദ്യാർത്ഥിയാണ് കസ്റ്റഡിയിലുള്ള സുഹൈൽ.
പ്രതിക്കെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. താൻ മദ്യപിച്ചിരുന്നതായി സുഹൈൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, ഇയാൾ രാസലഹരി എന്തെങ്കിലും ഉപയോഗിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കുന്നതിനായി കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ കാർ ഇടിച്ചാണ് ഈ വൻ ദുരന്തം ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

