ചാലക്കുടി: കുടുംബവഴക്കിനെത്തുടർന്ന് പിതാവിനെ വെട്ടുകത്തികൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച മകൻ തോട്ട പൊട്ടി മരിച്ചു.
മേലൂർ അടിച്ചിലിയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. അടിച്ചിലി തൈവളപ്പിൽ നന്ദനൻ (60) ആണ് മരിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവ് രാമകൃഷ്ണൻ (80) ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാവിലെ 11.30ഓടെയാണ് സംഭവം നടക്കുന്നത്.
പിതാവിനെ വെട്ടിയ ശേഷം തന്റെ അരയിൽ കരുതിയിരുന്ന തോട്ട സ്വയം പൊട്ടിച്ച് മകൻ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
വഴക്കിനിടയിൽ തടയാൻ എത്തിയ അയൽവാസി തെക്കുംതല രാജനും (70) സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹവും സെന്റ് ജയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവസ്ഥലത്ത് ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.സി.രതീഷ്, കൊരട്ടി എസ്എച്ച്ഒ വിഷ്ണു രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി മേൽനടപടികളും അന്വേഷണവും നടത്തി. അവിവാഹിതനാണ് മരിച്ച നന്ദനൻ.
കൃഷിപ്പണി കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ പറമ്പിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് പിന്നീട് വലിയ ദുരന്തത്തിൽ കലാശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

