ഊട്ടിക്കടുത്ത് കോത്തഗിരിയിൽ വീടിന്റെ മതിൽ ചാടിക്കടന്നെത്തിയ പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നായയുടെ കുരകേട്ട് ഇരയെ പിടികൂടാൻ എത്തിയതായിരുന്നു പുലി.
എന്നാൽ ഇരുമ്പു കൂട്ടിൽ സുരക്ഷിതമായി കിടന്ന നായയെ കണ്ടതോടെ പുലിയുടെ ശ്രമം വിഫലമായി. ഇരുമ്പു കൂടിനു സമീപത്തെത്തിയപ്പോഴും നായ ഉറക്കെ കുരച്ചു ബഹളം വച്ചുകൊണ്ടിരുന്നു.
അൽപനേരം കൂടിനുള്ളിൽ ഇരുന്ന നായയെ നോക്കി നിന്ന ശേഷമാണ് പുലി പിന്തിരിഞ്ഞത്. ഒടുവിൽ നിരാശയോടെ മതിൽ ചാടിക്കടന്ന പുള്ളിപ്പുലി സമീപത്തെ തേയില തോട്ടത്തിലേക്ക് മറയുകയായിരുന്നു.
പ്രദേശത്ത് ജനവാസ മേഖലയോട് ചേർന്ന് വീടുകൾക്ക് സമീപത്തേക്ക് നിരന്തരം പുള്ളിപ്പുലി എത്തുന്നുണ്ടെന്നും, ഇവയെ പിടികൂടാൻ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

