സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദ് ലക്ഷ്യമാക്കി വീണ്ടും വ്യോമാക്രമണം. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ഹൂതി വിമതരുടെ ആക്രമണമുണ്ടായത്.
സംഭവം സൗദി അറേബ്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഉണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ പുറത്തുവരുന്നത്.
സുരക്ഷാ സാഹചര്യം മുൻനിർത്തി റിയാദിലേക്ക് എത്തേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ ജിദ്ദ ഉൾപ്പെടെയുള്ള സമീപത്തുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. അന്തരീക്ഷം ശാന്തമാകുന്നതുവരെ യാത്രക്കാർ ആരുംതന്നെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് എത്തിച്ചേരരുതെന്ന് വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് അകാശ എയർ തങ്ങളുടെ സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. റിയാദിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഒക്ടോബർ 31 വരെ റദ്ദാക്കിയതായി എയർലൈൻ അധികൃതർ അറിയിച്ചു.
നിലവിലെ അടിയന്തര സാഹചര്യങ്ങൾ പൂർണ്ണമായും നേരിടുന്നതിനായി സൗദിയിലെ ഇന്ത്യൻ എംബസി അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

