ബിഗ് ബോസ് സീസൺ 8 ആവേശകരമായ മുഹൂർത്തങ്ങളിലൂടെ മുന്നോട്ട് പോവുകയാണ്. മത്സരാർത്ഥികളെ സംബന്ധിച്ചിടത്തോളം ഏറെ കഠിനമായ ഈ സീസൺ, കാഴ്ചക്കാർക്ക് വലിയ ആവേശമാണ് പകരുന്നത്.
മൂന്ന് ദിവസം നീണ്ടുനിന്ന ഏറ്റവും പുതിയ വീക്കിലി ടാസ്ക് അവസാനിച്ചതിന് പിന്നാലെ പ്ലെയർ ഓഫ് ദി വീക്ക് സമ്മാനത്തിന് അർഹനായ മത്സരാർത്ഥിയെയും തിരഞ്ഞെടുത്തു. മത്സരാർത്ഥികൾ ചേർന്ന് വീക്കിലി ടാസ്കിൽ തങ്ങളിൽ ഏറ്റവും മികവ് പുലർത്തിയ ആളെയാണ് ഇതിനായി തിരഞ്ഞെടുത്തത്.
താഷിക്കാണ് ആ സ്ഥാനം ലഭിച്ചത്. പ്ലെയർ ഓഫ് ദി വീക്കിന് സാധാരണ ലഭിക്കാറുള്ള റീഗൽ ജ്വല്ലേഴ്സിന്റെ സുവർണ സമ്മാനവും ഇതിലൂടെ താഷിക്ക് ലഭിച്ചു.
പല കാരണങ്ങളാൽ ഈ സീസണിലെ ഏറ്റവും രസകരവും ആവേശകരവുമായ വീക്ക്ലി ടാസ്ക് ആയിരുന്നു ഇപ്പോൾ കഴിഞ്ഞത്. ഇടവേളകളിൽ ബസറുകൾക്കിടയിലുള്ള സമയത്ത് ബിഗ് ബോസ് എറിഞ്ഞുനൽകുന്ന മിഠായികൾ സ്വന്തമാക്കി സൂക്ഷിക്കുക എന്നതായിരുന്നു മത്സരാർത്ഥികൾക്ക് മുൻപിലുള്ള ടാസ്ക്.
മത്സരത്തിന്റെ അവസാനം ഇതിലൂടെ ഏറ്റവുമധികം പോയിന്റുകൾ നേടി ഒന്നാമതെത്തുന്നയാൾക്ക് രണ്ട് ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കാമെന്നും ബിഗ് ബോസ് മുൻകൂട്ടി അറിയിച്ചിരുന്നു. സ്വന്തമായി നോമിനേഷൻ ഫ്രീ ആവാൻ സാധിക്കും എന്നതായിരുന്നു ആദ്യത്തെ ഓപ്ഷൻ.
എവിക്ഷനിലൂടെ ഇതിനകം പുറത്തുപോയ ഏതെങ്കിലുമൊരു മത്സരാർത്ഥിയെ തിരികെ കൊണ്ടുവരാം എന്നതായിരുന്നു രണ്ടാമത്തെ ഓപ്ഷൻ. ഇത് വ്യക്തിപരമായ മത്സരമാണെന്നും ഗ്രൂപ്പ് കളിക്കരുതെന്നും ബിഗ് ബോസ് ആദ്യമേ പറഞ്ഞിരുന്നു.
എന്നാൽ ഭൂരിഭാഗം മത്സരാർത്ഥികളും ഗ്രൂപ്പ് ആയി കളിക്കാനാണ് ആദ്യം മുതലേ പ്ലാൻ ചെയ്തതും കളിച്ചതും. രാഹുൽ ഈശ്വർ ആണ് ഗ്രൂപ്പിന്റെ നേതാവായി പ്രവർത്തിച്ചത്.
ഒടുവിൽ മത്സരഫലം വന്നപ്പോൾ ഏറ്റവുമധികം പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തിയതും രാഹുൽ ഈശ്വർ ആയിരുന്നു. പുറത്തുപോയ മത്സരാർത്ഥികളിൽ ആരെ കൊണ്ടുവരണമെന്ന ചർച്ചയും നടന്നിരുന്നു.
ഇത് പ്രകാരം കൂടുതൽ പേർ പറഞ്ഞ പേര് രാകേഷിന്റേത് ആയിരുന്നു. രാകേഷ് ഹൗസിലേക്ക് തിരികെ എത്തുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

