സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള വിവാദമായ പിഎസ്സി പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. പരാതിക്കാരനായ ശ്യാം കൃഷ്ണന് പുതിയ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മുൻ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപന് പുതുക്കിയ റാങ്ക് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, ചീഫ് പ്ലാനിങ് കോര്‍ഡിനേഷന്‍ തസ്തികയിലേക്കുള്ള പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍, നേരത്തെ ഒന്നാം റാങ്ക് നേടിയ സജിമോന്‍ അതേ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട തസ്തികയിലാണ് ശ്യാം കൃഷ്ണന് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
ഈ തസ്തികയുടെ നിയമനവുമായി ബന്ധപ്പെട്ടാണ് മുൻപ് വലിയ തോതിലുള്ള വിവാദങ്ങളും ആരോപണങ്ങളും ഉയർന്നുവന്നത്. മുൻ പട്ടികയിൽ ഒന്നാം റാങ്ക് നേടിയ അരുണ്‍ ജെ പ്രതാപന് സിപിഐഎം അനുകൂലിയാണെന്നും, അദ്ദേഹം എഴുതാത്ത ഉത്തരങ്ങൾ പോലും മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കിയെന്നുമായിരുന്നു പ്രധാന ആക്ഷേപം.
ഉത്തരങ്ങൾ മൂല്യനിര്‍ണയം നടത്താതിരുന്നതിലൂടെ മറ്റ് ഉദ്യോഗാർത്ഥികൾക്ക് 50-ലേറെ മാർക്കുകൾ നഷ്ടപ്പെട്ടിരുന്നു. മൂല്യനിര്‍ണയത്തിലെ ഈ വീഴ്ചയുടെ മുഴുവൻ ആനുകൂല്യവും ഒന്നാം റാങ്കുകാരന് മാത്രമാണ് ലഭിച്ചതെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
ക്രൈം ബ്രാഞ്ച് അന്വേഷണവും ഹൈക്കോടതിയുടെ ഭാഗത്തുനിന്നുള്ള രൂക്ഷ വിമര്‍ശനങ്ങളും ഒടുവിലാണ് ഇപ്പോൾ പിഎസ്സി പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ തയാറായത്. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ രണ്ട് പിഎസ്സി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ.
ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ്, അഡീഷണല്‍ സെക്രട്ടറി ആര് ഹരി എന്നിവര്‍ക്കാണ് ഉദ്യോഗതലത്തിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

