ഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനരീതികളിലെ ആശങ്കകൾ നേരിട്ട് ബോധ്യപ്പെടുത്തുന്നതിനായി ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ പാർലമെന്റിൽ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കോൺഗ്രസ് ഉന്നത നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ പ്രതിഷേധ മാർച്ചും സന്ദർശനവും നടത്തിയത്.
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുന്നതിനായി പ്രതിപക്ഷ എംപിമാരുടെ സംഘത്തിന് രാഷ്ട്രപതി ഭവൻ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി, എം.എ.
ബേബി, മമത ബാനർജി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിച്ചു. ആകെ പത്ത് എംപിമാർ അടങ്ങുന്ന പ്രത്യേക സംഘത്തിനാണ് രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നൽകിയിരുന്നത്.
തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് ആണ് എക്സ് പ്ലാറ്റ്ഫോമിലൂടെ ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

