പുതിയ ഗൂഗിൾ സ്മാർട്ട് വാച്ചുകളുടെ പതിവുകൾ അനുസരിച്ച്, പുതിയ മോഡലുകളിൽ അവതരിപ്പിക്കുന്ന വാച്ച് ഫേസുകൾ പിന്നീട് പഴയ പതിപ്പുകളിലേക്കും ലഭ്യമാക്കുന്ന പതിവ് ഗൂഗിൾ തുടരുന്നു. ഇതിന്റെ ഭാഗമായി പിക്സൽ വാച്ച് 5-ന്റെ പുത്തൻ വാച്ച് ഫേസുകൾ ഇപ്പോൾ മുൻ തലമുറ മോഡലായ പിക്സൽ വാച്ച് 4-ലേക്ക് ലഭ്യമാക്കി തുടങ്ങി.
ഏറ്റവും പുതിയ ഗൂഗിൾ പിക്സൽ വാച്ച് ഫേസസ് ആപ്പ് അപ്ഡേറ്റ് വഴിയാണ് ഈ സവിശേഷതകൾ ലഭ്യമാകുന്നത്. വീവ് (Weave), ക്രോണോഗ്രാഫ് (Chronograph), മൾട്ടികളർ മോഡുലാർ (Multicolor Modular), മൾട്ടികളർ റിവീൽ (Multicolor Reveal) എന്നിവയ്ക്കൊപ്പം, സ്റ്റെഫൻ കറി പിക്സൽ വാച്ച് 5 എഡിഷനിൽ മാത്രം ലഭ്യമായിരുന്ന സ്റ്റെഫൻ കറി (Stephen Curry) വാച്ച് ഫേസും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഇതോടൊപ്പം എഐ (AI) വാച്ച് ഫേസ് മേക്കറും പിക്സൽ വാച്ച് 4-ലേക്ക് ഗൂഗിൾ എത്തിക്കുന്നുണ്ട്. വോയ്സ് പ്രോംപ്റ്റ് വഴിയോ ടെക്സ്റ്റ് വഴിയോ ഡിസൈൻ വിവരിച്ചാൽ, കസ്റ്റം കളറുകളും പാറ്റേണുകളും എഐ സഹായത്തോടെ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും.
റെഡ്ഡിറ്റ് റിപ്പോർട്ടുകൾ പ്രകാരം നിലവിൽ പരിമിതമായ രീതിയിലാണ് ഈ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. പിക്സൽ വാച്ച് 4 ഉപയോക്താക്കൾക്ക് പ്ലേ സ്റ്റോർ വഴി അപ്ഡേറ്റ് പരിശോധിക്കാവുന്നതാണ്.
കൂടാതെ, ആരോഗ്യ മേഖലയിലെ സുപ്രധാന ഫീച്ചറുകളും ഗൂഗിൾ അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്. പിക്സൽ വാച്ച് 3, 4, 5 എന്നീ മോഡലുകളിലേക്ക് ഹെൽത്ത് ഗാർഡിയൻ സ്യൂട്ടിന്റെ ഭാഗമായി പുതിയ ഹെൽത്ത് ഫീച്ചറുകൾ എത്തിയിട്ടുണ്ട്.
പ്രതിമാസ രക്തസമ്മർദ്ദം, ഇൻസുലിൻ റെസിസ്റ്റൻസ് ട്രെൻഡുകൾ എന്നിവയ്ക്കൊപ്പം യൂറോപ്പിലെ ഉപയോക്താക്കൾക്കായി ബ്രീത്തിങ് എമർജൻസി ഡിറ്റക്ഷനും ഇതിൽ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

