വൻ വിജയം നേടിയ ‘എബ്രഹാം ഓസ്ലർ’ എന്ന ചിത്രത്തിന് ശേഷം നേരമ്പോക്ക് ബാനറിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ‘ടൈറ്റൻസ്’ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തുവന്നു. ‘ആഗോള ശൃംഖല’ എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ജയസൂര്യയും വിനായകൻവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
ഡോൺ വിൻസെന്റ് സംഗീതം നൽകിയ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് മുത്തുവാണ്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം.
ഹസൻ, ഒപ്പം ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം വരുന്ന ഒക്ടോബർ 22ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ജയസൂര്യ, വിനായകൻ എന്നിവർക്കൊപ്പം ബേബി ജീൻ, നിഹാൽ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കോമഡിയും ത്രില്ലറും ഫാന്റസിയും ഒരേപോലെ കോർത്തിണക്കിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയ്ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘അനുഗ്രഹീതൻ ആന്റണി’യിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. മാജിക് ഫ്രെയിംസ് കേരളത്തിലും ഫാർസ് ഫിലിംസ് വിദേശ രാജ്യങ്ങളിലും ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നു.
123 മ്യൂസിക്സാണ് ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ:
സംവിധാനം: പ്രപ്രിൻസ് ജോയ്, രചന: ജെയിംസ് സെബാസ്റ്റ്യൻ, നിർമ്മാതാക്കൾ: മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം.
ഹസൻ, പ്രദീപ് സി.എസ്., ഛായാഗ്രഹണം: വിഷ്ണു ശർമ്മ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, സംഗീതം: ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ: അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ., ലൈൻ പ്രൊഡ്യൂസർ: റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ: മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ: വിശാഖ് ബാബു, കോസ്റ്റ്യൂം: സിജി നോബിൾ തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ., ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രിയേറ്റീവ് അസോസിയേറ്റ്: ബിനോഷ് ജോർജ്, സംഘട്ടനം: ഫീനിക്സ് പ്രഭു, ഡിജിറ്റൽ പി.ആർ.: യദുൽ ബോസ്, വിവേക് വിനയ്രാജ്, സ്റ്റിൽസ്: എസ്.ബി.കെ. ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്: മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ്.എക്സ്., ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.: വൈശാഖ് സി.
വടക്കേവീട്, ജിനു അനിൽകുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

