ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പതിനാം തീയതി തുടക്കമാകും. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലാണ് ആഘോഷപരിപാടികൾക്ക് ഔദ്യോഗിക തുടക്കമാകുന്നത്.
തീരദേശ ജനതയുടെ ചരിത്രപരമായ മുന്നേറ്റങ്ങളുടെയും വിശ്വാസത്തിന്റെയും അടയാളമായ രൂപതയുടെ എഴുപത്തഞ്ചാം വാർഷികാഘോഷ ചടങ്ങുകൾ വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ചടങ്ങുകൾക്ക് ആവശ്യമായ ഒരു പൂർണ്ണ തയ്യാറെടുപ്പുകൾ ബസിലിക്ക അങ്കണത്തിൽ പൂർത്തിയായിവരികയാണെന്ന് സംഘാടകർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

