സംസ്ഥാനത്തിന്റെ കായിക ഭൂപടത്തിൽ അഭിമാനമായി മാറിയിരിക്കുകയാണ് ധിതിക അജേഷും ധിയാര അജേഷും എന്ന ഇരട്ട സഹോദരിമാർ.
68–ാം സംസ്ഥാന കളരിപ്പയറ്റ് ചാംപ്യൻഷിപ്പിലാണ് ഈ മിടുക്കികൾ സബ് ജൂനിയർ നെടുവടി പയറ്റിൽ സ്വർണ മെഡൽ സ്വന്തമാക്കിയത്. കണ്ണൂർ ഏച്ചൂരിലെ വിശ്വഭാരത് കളരിയിൽ സജീവൻ ഗുരുക്കളുടെ കീഴിൽ പരിശീലനം നേടുന്നവരാണ് ഈ പ്രതിഭകൾ.
സെപ്തംബർ 25 മുതൽ 27 വരെയാണ് ഈ വർഷത്തെ ചാംപ്യൻഷിപ് അരേങ്ങറിയത്. മത്സരവേദിയിൽ ഇരുവരും കാഴ്ചവെച്ച മികച്ച പ്രകടനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇവരുടെ കളരിപയറ്റിന്റെ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലൂടെ അറുപതു ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. പരമ്പരാഗത തനിമ ചോരാതെ കളരിപ്പയറ്റിനെ അടുത്ത തലമുറയിലേക്ക് എത്തിക്കുന്ന ഈ കുട്ടികളുടെ വിജയം ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

