തിരുവനന്തപുരം: കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം താൽക്കാലികമായി പിൻവലിക്കാൻ ധാരണയായി. വൈദ്യുതി മന്ത്രിയുമായി നടത്തിയ നിർണായക ചർച്ചയിലാണ് സമവായമുണ്ടായത്.
സമരത്തിന്റെ ഭാഗമായി ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട മീറ്റർ റീഡർമാരെ മുഴുവൻ തിരികെ സർവീസിൽ പ്രവേശിപ്പിക്കും.
ജീവനക്കാർ ഉന്നയിച്ച വിവിധ പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി വരുന്ന വ്യാഴാഴ്ച വീണ്ടും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം വീണ്ടും ശക്തമാക്കുമെന്ന് സമരക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
സമരം മൂലം മീറ്റർ റീഡിങ് ജോലികൾ തടസ്സപ്പെട്ടതിനെ തുടർന്നാണ് പ്രശ്നപരിഹാരത്തിനായി ചർച്ചകൾ വേഗത്തിലാക്കിയത്. സമരത്തെ തുടർന്ന് പ്രതിസന്ധി രൂക്ഷമായതോടെ റീഡിങ് മിഷൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കെഎസ്ഇബി തിരികെ വാങ്ങിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

