പത്തനംതിട്ട∙ ശാസ്ത്രവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട
സെന്റ് മേരീസ് ഹൈസ്കൂളിൽ ബഹിരാകാശ വാരാചരണം സമുചിതമായി ആചരിച്ചു. ചടങ്ങ് സതീഷ് പഴകുളം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ബഹിരാകാശ പഠനങ്ങളും പര്യവേഷണങ്ങളും രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിനും മാനവരാശിയുടെ നന്മയ്ക്കും ആയിരിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് സജി.കെ.സൈമൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ സജു ഫിലിപ്പ്, എലിസബത്ത്.കെ.സ്ലീബ, മുഹമ്മദ് ഇർഫാൻ, മനോജ് ഡേവിഡ് കോശി, വർഗീസ് പൂവൻപാറ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. വാരാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവരെയും ചടങ്ങിൽ ആദരിച്ചു.
ബെറ്റിന.ഗ്രേസ്.ജി ഒന്നാം സ്ഥാനവും, സിനാൻ.ബിൻ.അഷറഫ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഫ്നാൻ, ആഷിക്, നിവിതാ.എൻ എന്നിവർ മത്സരത്തിൽ മൂന്നാം സ്ഥാനം പങ്കിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

