അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസിടിച്ച് സിഗ്നൽ കാത്തുനിന്ന രണ്ട് സ്കൂട്ടർ യാത്രികർ ദാരുണമായി കൊല്ലപ്പെട്ട കേസിൽ ബസ് ഡ്രൈവർക്ക് കോടതി ശിക്ഷ വിധിച്ചു.
മാള കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ എ.കെ.ഉണ്ണിക്കാണ് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചത്. പറവൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി വിൻസി ആൻ പീറ്റർ ജോസഫ് ആണ് ഈ കേസിൽ വിധി പ്രസ്താവിച്ചത്.
2018 ഓഗസ്റ്റ് 10-നാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ആലുവ തോട്ടയ്ക്കാട്ടുകര കവലയിൽ സിഗ്നൽ കാത്തുനിൽക്കുകയായിരുന്ന ചെറായി സ്വദേശികളായ അർജുൻ കെ.ഷാജി, അഭിഷേക് എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.
ആലുവ ട്രാഫിക് യൂണിറ്റ് സബ് ഇൻസ്പെക്ടർ കെ.ടി.മുഹമ്മദ് കബീർ എഫ്ഐആർ റജിസ്റ്റർ ചെയ്ത ഈ കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ആലുവ ഈസ്റ്റ് പൊലീസ് എസ്എച്ച്ഒ ആയിരുന്ന വിശാൽ ജോൺസൺ ആണ്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.
ദീപ മനോജ് ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

