കോഴിക്കോട് ∙ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഈ മാസം 16ന് കോഴിക്കോട്ട് എത്തും. ചാലപ്പുറം കേസരിഭവനിലെ നവരാത്രി സർഗോത്സവം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ഉപരാഷ്ട്രപതിയുടെ സന്ദർശനം.
16നു വൈകിട്ട് 5ന് ആണ് ഈ സുപ്രധാന പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ചിത്രകലാ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തി സർഗോത്സവ സമിതി ഏർപ്പെടുത്തിയ പ്രഥമ സർഗ കേസരി പുരസ്കാരം (10,000 രൂപ) ആർട്ടിസ്റ്റ് പി.ആർ.രാജേന്ദ്രന് ഉപരാഷ്ട്രപതി സമ്മാനിക്കുമെന്ന് നവരാത്രി സർഗോത്സവ സമിതി വർക്കിങ് പ്രസിഡന്റ് എ.കെ.പ്രശാന്ത്, ഡോ.എൻ.ആർ.മധു എന്നിവർ അറിയിച്ചു.
ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, സ്വാമി ചിദാനന്ദപുരി എന്നിവർ സന്നിഹിതരായിരിക്കും. ഇതിനുപുറമെ, നവരാത്രി സർഗപ്രതിഭ പുരസ്കാരം (25,000 രൂപ) സംവിധായകൻ ജയരാജിനു 19നു വൈകിട്ട് 5.30നു ഗവർണർ സമ്മാനിക്കുന്നതായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

