പഠനം ബഹിഷ്കരിച്ച് തെരുവിലിറങ്ങിയ ഹൈസ്കൂൾ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധ സമരങ്ങൾക്ക് മൂന്നാം ആഴ്ചയിലും ശമനമില്ല. അധ്യാപകക്ഷാമവും തകർന്നു വീഴാറായ കെട്ടിടങ്ങളുമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടിയുള്ള പ്രക്ഷോഭത്തിന്മേൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും, വ്യക്തതയില്ലാത്ത ഉറപ്പുകൾ വിദ്യാർഥി രോഷം വീണ്ടും ആളിക്കത്തിക്കാൻ കാരണമായി.
തലസ്ഥാന നഗരിയായ പാരിസിൽ വിദ്യാർഥികൾക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ സ്കൂൾ വിദ്യാർഥികൾ സമാന രീതിയിൽ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെപ്പേർ അറസ്റ്റിലായിട്ടുണ്ട്. ഫ്രാൻസിൽ മാത്രം ഇന്നലെ 224 ഹൈസ്കൂളുകളുടെ പ്രവർത്തനം സ്തംഭിച്ച നിലയിലായിരുന്നു.
വിദ്യാർഥികളുടെ ഈ സമരത്തിന് പൂർണ്ണ പിന്തുണയുമായി അധ്യാപകരും രംഗത്ത് എത്തിയിട്ടുണ്ട്. വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ തികച്ചും ന്യായമാണെന്നാണ് പൊതുജനാഭിപ്രായം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

