തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് ചേർന്ന ബിജെപി നേതൃയോഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനം. വരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ സമരപരിപാടികളാണ് യോഗത്തിൽ ആസൂത്രണം ചെയ്തത്.
സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം, അടുത്തിടെ ഉയർന്നുവന്ന വിവാദ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായില്ല.
മുൻ ഐപിഎസ് ഉദ്യോഗസ്ഥയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയമോ നഗരസഭയിലെ വിവാദങ്ങളോ യോഗത്തിന്റെ കാര്യക്രമങ്ങളിൽ ഉൾപ്പെടുത്തിയിരുന്നില്ല.ശ്രീലേഖയുടെ രാജി സംബന്ധിച്ച കാര്യങ്ങൾ അവർ തന്നെ നേരിട്ട് വിശദീകരിക്കട്ടെയെന്നാണ് നേതൃയോഗത്തിന്റെ നിലപാട്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ എൽഡിഎഫും യുഡിഎഫും നടത്തുന്ന നീതിരഹിതമായ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും യോഗത്തിൽ തീരുമാനമായി. സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ് രംഗത്തെത്തി.
സംസ്ഥാന ഭരണം പിണറായി സർക്കാരിന്റെ തന്നെ മറ്റൊരു പതിപ്പായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

