നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് വോട്ടുകള്‍ മോഷ്ടിച്ചും നീക്കം ചെയ്തുമാണെന്ന് സിജെപി കണ്‍വീനര്‍ അഭിജിത് ദീപ്കെ ആരോപിച്ചു. മോദി ജനാധിപത്യത്തിന്റെ കൊലയാളിയാണെന്നും ജനങ്ങളുടെ ഉടമസ്ഥാവകാശം കവര്‍ന്നെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ഡല്‍ഹിയില്‍ വ്യക്തമാക്കി.
രാജ്യത്ത് നാഥുറാം ഗോഡ്സെയുടെ ആശയങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ പിണറായി സര്‍ക്കാരിനെ താഴെയിറക്കിയതും തമിഴ്നാട്ടില്‍ എം കെ സ്റ്റാലിനെ തോല്പിച്ചതും എസ്ഐആറിലൂടെയാണെന്നും ദീപ്കെ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തിന്റെ കൊലപാതകിയാണ് മോദിയെന്ന് ആവര്‍ത്തിച്ച അദ്ദേഹം, എന്നിരുന്നാലും ജനങ്ങള്‍ ഇപ്പോഴും ജീവിക്കുന്നുണ്ടെന്നും ജനങ്ങളുടെ ഉടമസ്ഥാവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

