സംസ്ഥാനത്ത് മാലിന്യനിർമാർജ്ജനം ലക്ഷ്യമിട്ട് ഐഎഎസ് ഉദ്യോഗസ്ഥരായ ടി.വി. അനുപമയും ദിവ്യ എസ്.
അയ്യരും വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജി രംഗത്ത്.
തന്റെ വകുപ്പിൽ യാതൊരുവിധ പോരുമില്ലെന്നും മറിച്ച് മികച്ച മത്സരമാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. ഇത്തരം പദ്ധതികൾ നേരത്തേ തന്നെ ആസൂത്രണം ചെയ്ത് പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘വാര്‍ത്തയില്‍ എനിക്ക് അതിശയമില്ല. കാരണം വകുപ്പില്‍ അത്തരിലുള്ള ഒരു പ്രശ്നവുമില്ല.
ഒരുതരത്തില്‍ നെഗറ്റീവ് ആവാം എന്ന് ഉദ്ദേശിച്ചു വന്ന വാര്‍ത്തയാണെങ്കിലും ഇതൊരു പോസിറ്റീവ് ആണ്. ശുചിത്വത്തിനു വേണ്ടിയല്ലേ, ഐഎഎസ് ഓഫിസര്‍മാര്‍ മാത്രമല്ല നാട്ടിലെ ജനങ്ങളൊക്കെ മത്സരിക്കട്ടെ എന്നാണ് എന്റെ അഭിപ്രായം’’ – മന്ത്രി കെ.എം.ഷാജി വ്യക്തമാക്കി.
തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിൽ ‘നിര്‍മലം’ എന്ന പേരിലും, വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്.
അയ്യരുടെ മേൽനോട്ടത്തിൽ ഐ.സി. 100 ചലഞ്ച് എന്ന പേരിലും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വിവിധ കോണുകളിൽ നിന്നും ചർച്ചകളും ആരോപണങ്ങളും ഉയർന്നത്.
അഞ്ച് വർഷം കൊണ്ട് വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നിർമലം പദ്ധതി. എന്നാൽ ഇതിൽ പ്രിൻസിപ്പൽ ഡയറക്ടർക്ക് കാര്യമായ റോളില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
ടി.വി. അനുപമയാണ് ‘നിര്‍മലം’ പദ്ധതിയുടെ ഔദ്യോഗിക ഉത്തരവിറക്കിയത്.
അതേസമയം, ലോകബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യസംസ്കരണ പദ്ധതിയുടെ ഡയറക്ടർ കൂടിയായ ദിവ്യ എസ്. അയ്യരാണ് രണ്ടാമത്തെ പദ്ധതിക്കായുള്ള സർക്കുലർ പുറപ്പെടുവിച്ചത്.
തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി കെ.എം.ഷാജി ഈ രണ്ട് പദ്ധതികളെക്കുറിച്ചും പരാമർശങ്ങൾ നടത്തിയിരുന്നു. എന്നാൽ പദ്ധതികൾക്കായി ഉത്തരവും സർക്കുലറും വെവ്വേറെ പുറത്തിറങ്ങിയതാണ് ഊഹാപോഹങ്ങൾക്ക് കാരണമായത്.
‘നിർമലം’ എന്നത് അഞ്ച് വർഷം നീളുന്ന ദീർഘകാല പദ്ധതിയാണെന്നും, ‘ഐസി 100 ചാലഞ്ച്’ എന്നത് തദ്ദേശ സ്ഥാപനങ്ങൾ മാലിന്യപ്രശ്നം ഏറെയുള്ള ഏതെങ്കിലും ഒരു പ്രദേശം തിരഞ്ഞെടുത്ത് 100 ദിവസത്തേക്ക് തുടർച്ചയായി മാലിന്യമുക്തമായി നിലനിർത്തുന്നതിനുള്ള പദ്ധതിയാണെന്നും തദ്ദേശ വകുപ്പ് അധികൃതർ വിശദീകരണം നൽകി. കഴിഞ്ഞ ഒക്ടോബർ 2-ാം തീയതി നടന്ന ‘നിർമലം’ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലും ഐസി 100 ചലഞ്ചിനെക്കുറിച്ച് വ്യക്തമായ പരാമർശം ഉണ്ടായിരുന്നതാണ്.
ഐസി ചാലഞ്ച് പദ്ധതിയുടെ സർക്കുലറിൽ ഇത് നിർമലം പദ്ധതിയുടെ തന്നെ ഭാഗമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, നിർമലം പദ്ധതിയുടെ സംസ്ഥാനതല ഏകോപന സമിതിയിൽ തദ്ദേശ സെക്രട്ടറി ജോയിന്റ് കൺവീനർ പദവിയിൽ ഇരിക്കുമ്പോൾ, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി അംഗം മാത്രമായി ചുരുങ്ങിയെന്ന തരത്തിലും ചർച്ചകൾ ഉയർന്നിരുന്നു.
എന്നാൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും തലവന്മാർക്കും കൃത്യമായ അംഗത്വ പദവികൾ ഈ സമിതിയിൽ നൽകിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

