ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊല്ലത്ത് ഇൻകം ടാക്സ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചങ്ങലയിട്ട് പൂട്ടി. ഡൽഹിയിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് കൊല്ലത്തും ഉപരോധ സമരം അരങ്ങേറിയത്.
യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് റിയാസ്, സംസ്ഥാന ഉപാധ്യക്ഷൻ വിഷ്ണു സുനിൽ പന്തളം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ള താക്കീതാണെന്ന് വ്യക്തമാക്കിയാണ് പ്രവർത്തകർ ഓഫിസ് ഉപരോധിച്ചത്.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

