സംസ്ഥാനത്തെ ഏറ്റവും വലിയ കോസ്റ്റൽ മാരത്തണായ പികെ സ്റ്റീൽ കോസ്റ്റൽ മാരത്തണിന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രകാശനം ചെയ്തു. എഴുപതാമത് കേരളപിറവിയോടനുബന്ധിച്ച് നവംബർ 1ന് രാവിലെ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നിന്നാണ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
പ്രകാശന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ, ഹൈബി ഈഡൻ എംപി, ടിജോ ആന്റണി, ആദർശ് രാജ്, അനിൽ മാത്യു തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്.
21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ മിനി മാരത്തൺ, 3 കിലോമീറ്റർ ഫൺ റൺ, 1956 മീറ്റർ കിഡ്സ് റൺ എന്നിങ്ങനെയാണ് കാറ്റഗറികൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ, 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കായി പ്രത്യേക ക്യാഷ് പ്രൈസുകളും ഈ മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിലെ വിജയികൾക്കായി ആകെ 3,50,000 രൂപയുടെ ക്യാഷ് പ്രൈസാണ് സംഘാടകർ മാറ്റിവെച്ചിട്ടുള്ളത്. കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഏറ്റവും കൂടുതൽ ആളുകളെ അണിനിരത്തുന്ന റസിഡന്റ്സ് അസോസിയേഷനുകൾക്കും വാർഡുകൾക്കും ആകർഷകമായ സമ്മാനങ്ങൾ നൽകും.
കൂടാതെ, സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് പ്രത്യേക ഫീസ് ഇളവുകളും, ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രത്യേക പുരസ്കാരങ്ങളും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. പികെ സ്റ്റീൽ ടൈറ്റിൽ സ്പോൺസറാകുന്ന ഈ മത്സരത്തിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ അസോസിയേറ്റ് പാർട്ണറായും, അക്വഞ്ച് ഇലക്ട്രോലൈറ്റ് പാർട്ണറായും, ഡെക്കാത്തലോൺ സ്പോർട്സ് പാർട്ണറായും ഒപ്പം നിൽക്കുന്നു.
ഈ വലിയ കായികമേളയിൽ പങ്കാളികളാകുവാൻ താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴിയോ 7012896549 എന്ന നമ്പറിൽ ബന്ധപ്പെട്ടോ പേര് റജിസ്റ്റർ ചെയ്യാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

