തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജിസന്നദ്ധതയും ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലും കൂടുതൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ.
ശ്രീലേഖ രംഗത്ത്. വരും ദിവസങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുമെന്നും ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും അവർ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു.
തനിക്ക് പറയാനുള്ള കാര്യങ്ങൾ കൂടി കേൾക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ‘ഞാന്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് അവരുടെ പുതിയ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 30-നാണ് കോർപറേഷൻ കൗൺസിലർ പദവി ഒഴിയാൻ സന്നദ്ധയാണെന്ന് കാണിച്ച് മേയർ വി.വി.രാജേഷിന് ബിജെപി നേതാവ് കത്ത് നൽകിയത്.
തുടർന്ന് ഒക്ടോബർ 3-നാണ് ശാസ്തമംഗലത്തെ വാട്സാപ്പ് ഗ്രൂപ്പ് വഴി ഇക്കാര്യം ഔദ്യോഗികമായി അവർ വ്യക്തമാക്കിയത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ ആണ് കൗൺസിലർ സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചതെന്നായിരുന്നു അന്ന് ശ്രീലേഖ അറിയിച്ചിരുന്നത്.
മേയർ ഈ വിവരം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പാർട്ടി സംസ്ഥാന നേതൃത്വം ഉടൻ തന്നെ വിഷയത്തിൽ ഇടപെടുകയും അനുനയ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അവർ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാജി വിഷയത്തിൽ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ആർ.
ശ്രീലേഖ വീണ്ടും സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

