ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയതിന്റെ സന്തോഷത്തിനിടയിലാണ് പ്രശസ്ത ഗായിക വിജയലക്ഷ്മി തന്റെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിനമായ ഒക്ടോബർ ഏഴ് ബുധനാഴ്ച മാതാപിതാക്കൾക്കൊപ്പം കുമരകത്ത് ബോട്ട് മാർഗം ഉല്ലാസയാത്ര നടത്തിയാണ് താരം ഈ ദിവസം ചെലവഴിച്ചത്.
രാവിലെ 8 മണിക്ക് ആരംഭിച്ച യാത്ര വൈകിട്ട് 5 മണി വരെ നീണ്ടുനിന്നു. ‘പാട്ടും കളിപറച്ചിലുമായി നല്ല രസമുള്ള യാത്രയായിരുന്നെന്നു’ വിജയലക്ഷ്മി പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ച ഗുജറാത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് തനിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു വിശിഷ്ടാതിഥിയായി പങ്കെടുത്ത ആ ചടങ്ങിന്റെ വിശേഷങ്ങൾ ഓരോന്നും പിറന്നാൾ ദിനത്തിൽ അവർ മറ്റുള്ളവരുമായി പങ്കുവെച്ചു.
തന്നോട് ഒപ്പം നിന്നുള്ള ഫോട്ടോ സെക്ഷനും താരം സമയം കണ്ടെത്തി. 1981 ഒക്ടോബർ ഏഴിനാണ് വിജയലക്ഷ്മി ജനിച്ചത്.
വിജയദശമി നാളിലായതുകൊണ്ടാണ് ഗായികയ്ക്ക് വിജയലക്ഷ്മി എന്നു പേരു നൽകിയത്. അച്ഛൻ മുരളീധരന്റെയും അമ്മ വിമലയുടെയും ഒപ്പം ഇരുന്ന് വിശേഷങ്ങൾ പങ്കിട്ട
ഈ പിറന്നാൾ ദിനം തനിക്ക് ഏറെ സന്തോഷം പകരുന്നുവെന്നും അവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

