പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിൻ എതിരെയുള്ള തന്റെ അവസാന ദേശീയ മത്സരത്തിന് ശേഷം എതിർകളിക്കാരനുമൊത്ത് സെൽഫിയെടുക്കാൻ അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി വിസമ്മതിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വംശീയത ആരോപിച്ച് സാമൂഹിക മാധ്യമ ഉപയോക്താക്കൾ രംഗത്ത്. ഇംഗ്ലീഷ് സ്പോർട്സ് വെബ്സൈറ്റായ ഗോൾ ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം മത്സരശേഷം ബെനിൻ താരം സെൽഫിയെടുക്കാൻ മെസിക്കരികിലേക്ക് എത്തിയിരുന്നു.
എന്നാൽ താരത്തിനൊപ്പം സെൽഫി എടുക്കാൻ മെസ്സി വിസമ്മതിച്ചതാണ് നിലവിലെ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തിനെതിരെ വംശീയത ആരോപിക്കുന്നത്.
ബുധനാഴ്ച ബ്യൂണസ് ഐറിസിൽ വെച്ചാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

