തമിഴ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി നടൻ ശിവകാർത്തികേയൻ രംഗത്തെത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും അച്ചടക്കമുള്ള ജീവിതശൈലി നയിക്കാനും താരം തന്റെ ആരാധകരോട് ആഹ്വാനം ചെയ്തു.
പ്രത്യേക പാസ് മുഖേന തിരഞ്ഞെടുത്ത 2000 പേരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ഈ ഒത്തുചേരൽ സംഘടിപ്പിച്ചത്. യോഗത്തിൽ പങ്കെടുത്ത എല്ലാവരും വെളുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്.
കുടുംബത്തിന് പ്രഥമ പരിഗണന നൽകുക, കാര്യമായി പഠിക്കുക, ആത്മവിശ്വാസത്തോടെ വരുമാനം കണ്ടെത്തുക, അച്ചടക്കത്തോടെ ജീവിക്കുക തുടങ്ങിയ വിലപ്പെട്ട ഉപദേശങ്ങൾ അദ്ദേഹം സദസ്സിന് നൽകി.
ഒപ്പം, വായനാശീലം വളർത്തിയെടുക്കാനും സമൂഹമാധ്യമങ്ങളിൽ വെറുതെ സമയം കളയുന്നത് ഒഴിവാക്കാനും താരം അഭ്യർത്ഥിച്ചു. തമിഴ് സിനിമാരംഗത്ത് സമാനമായ രീതിയിൽ നടൻ ധനുഷും തന്റെ ആരാധകരെ അണിനിരത്തി കഴിഞ്ഞ ജൂലൈ മാസത്തിൽ യോഗം ചേർന്നിരുന്നു.
ക്ഷേമ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാനാണ് ധനുഷ് തന്റെ ആരാധകർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കോയമ്പത്തൂർ മേഖല കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് ധനുഷ് ഇപ്പോൾ മുൻഗണന നൽകുന്നത്.
ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോയമ്പത്തൂർ സ്വദേശിനിയായ വിദ്യ രാംരാജിനെ താരം അടുത്തിടെ നേരിൽ കണ്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

