യാത്രകൾക്കായി കാത്തിരിക്കുന്ന സമയത്ത് കുട്ടികൾക്ക് വിനോദത്തിലേർപ്പെടാൻ അവസരമൊരുക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) പുതിയ സംവിധാനം ഒരുക്കി. അന്താരാഷ്ട്ര ടെർമിനലിലെ പുറപ്പെടൽ വിഭാഗത്തിൽ സജ്ജീകരിച്ചിരിക്കുന്ന സെക്യൂരിറ്റി ഹോൾഡ് ഏരിയയിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്ലേ സോൺ പ്രവർത്തനം ആരംഭിച്ചത്.
സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പ്ലേ സോണിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഏകദേശം 900 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന ഈ കേന്ദ്രത്തിൽ കുട്ടികൾക്കായി വൈവിധ്യമാർന്ന വിനോദ സൗകര്യങ്ങളാണുള്ളത്.
മിനി ഫുട്ബോൾ ഏരിയ, സ്ലൈഡുകൾ, ബോൾ പിറ്റ്, ഊഞ്ഞാലുകൾ, ട്രാംപോളിൻ എന്നിവയ്ക്ക് പുറമെ വിവിധ ബോർഡ് ഗെയിമുകളും ഇവിടെ ലഭ്യമാണ്. കൂടാതെ, വായനാശീലം വളർത്തുന്നതിനായി കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കാൻ പ്രത്യേക സൗകര്യവും ഈ പ്ലേ സോണിൽ ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

