സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ആവശ്യകതയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിനും ദീർഘകാല ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന നീക്കങ്ങളുമായി സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി (NTPC) നടത്തിയ ഉന്നതതല ചർച്ചകളിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.
തലസ്ഥാനനഗരിയായ ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിലാണ് പുതിയ കരാറുകൾ സംബന്ധിച്ച ധാരണയായത്. ഇതുപ്രകാരം ആലപ്പുഴ ജില്ലയിലെ കായംകുളത്ത് 2000 മെഗാവാട്ട് (MW) BESS (ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം) സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഔദ്യോഗിക നടപടികളുടെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും (KSEB) എൻടിപിസിയും തമ്മിൽ പ്രത്യേക ധാരണാപത്രത്തിൽ ഒപ്പുവെക്കും. സംസ്ഥാനത്തിന്റെ വരുംകാല ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഈ പദ്ധതി നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

